വിലങ്ങാട് ചീഫ് സെക്രട്ടറി എത്തി, പരിശോധിച്ചു, നിർദ്ദേശിച്ചു, പോയി... എന്തേലും ആർക്കേലും കിട്ടുമോ എന്തോ.....

വിലങ്ങാട് ചീഫ് സെക്രട്ടറി എത്തി, പരിശോധിച്ചു, നിർദ്ദേശിച്ചു, പോയി...  എന്തേലും ആർക്കേലും കിട്ടുമോ എന്തോ.....
Oct 15, 2024 09:10 AM | By PointViews Editr


വിലങ്ങാട് (കോഴിക്കോട്):

ഉരുൾപ്പൊട്ടൽ നടന്ന വിലങ്ങാട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിലങ്ങാട് എത്തിയ ചീഫ് സെക്രട്ടറി ഉരുൾപ്പൊട്ടലിൽ വീടുകളും റോഡുകളും കടകളും ഉൾപ്പെടെ ഒലിച്ചുപ്പോയ മഞ്ഞച്ചീളിയിലെത്തിയാണ് ദുരന്തത്തിൻ്റെ നേർചിത്രം മനസ്സിലാക്കിയത്. വീടുകളും ഉപജീവനോപാധികളും നഷ്ടപ്പെട്ടവരും ഉരുളെടുത്ത സ്ഥലങ്ങൾക്ക് സമീപം

താമസിക്കുകയും ചെയ്യുന്ന പ്രദേശവാസികളുൾപ്പടെ ചീഫ് സെക്രട്ടറിക്ക് മുന്നിൽ പരാതികളും ആശങ്കകളും പങ്കുവെച്ചു.

സന്ദർശനത്തിന് ശേഷം വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് വിലങ്ങാട് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ പുരോഗതിയെ കുറിച്ചുമുള്ള കാര്യങ്ങൾ ജനപ്രതിനിധികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും അവർ ചോദിച്ചറിഞ്ഞു.

പട്ടികവർഗ മേഖലയിലെ ഉന്നതികൾ സംബന്ധിച്ച വിവരങ്ങൾ, വാസയോഗ്യമായ സ്ഥലവും അപകട മേഖലയും സംബന്ധിച്ച വിവരങ്ങൾ, വീട് നഷ്ടപ്പെട്ടവർക്ക് തടസ്സം കൂടാതെ വാടക ലഭിക്കുന്ന കാര്യം, കാർഷിക നഷ്ടം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ചുമാണ് ചീഫ് സെക്രട്ടറി ചോദിച്ചത്.

രേഖകൾ വീണ്ടെടുക്കാനുള്ള അദാലത്തുമായി ബന്ധപ്പെട്ട് അപേക്ഷിച്ചവർക്ക് രേഖകൾ കിട്ടിയോയെന്ന് അന്വേഷിക്കണമെന്ന് അവർ നിർദ്ദേശിച്ചു. കൃഷിയോഗ്യമായ ഭൂമിക്ക് സാധാരണ നഷ്ടപരിഹാരവും കൃഷിയോഗ്യമാക്കാൻ പറ്റാത്ത ഭൂമിക്ക് അതിൻ്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരവും നൽകണമെന്ന് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഷ്ടമായ തൊഴിൽ ഉറപ്പാക്കി നൽകണമെന്നും

തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രദേശത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

പ്രദേശത്ത് അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ക്വാറി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ തഹസിൽദാർക്ക് നിർദ്ദേശവും നൽകി.


ഉരുൾപൊട്ടൽ, പ്രളയം എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് തരംതിരിക്കണമെന്ന് ചീഫ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം ഉടൻ ലഭ്യമാക്കണം

ദുരിതബാധിതർക്കുള്ള സൗജന്യ റേഷൻ തുടരുന്ന കാര്യം പരിഗണിക്കണം

വിലങ്ങാട്ടെ നാശനഷ്ടങ്ങളിൽ ഉരുൾപൊട്ടൽ മൂലമുണ്ടായത്, പ്രളയം മൂലമുണ്ടായത് എന്ന് കൃത്യമായി തരം തിരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തിങ്കളാഴ്ച രാവിലെ വിലങ്ങാട് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കലക്ടറേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഉരുൾപൊട്ടൽ, പ്രളയം എന്നിങ്ങനെ കൃത്യമായി തരംതിരിച്ച് നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാക്കണം. അതനുസരിച്ചാണ് സർക്കാർ തലത്തിൽ പിന്തുണ ലഭ്യമാകുക. കൃഷി നശിച്ചവരിൽ എത്ര പേർക്ക് കൃഷി നാശമുണ്ടായി, എത്ര പേർക്ക് കൃഷിയോഗ്യമായ ഭൂമി നശിച്ചു എന്ന കണക്കും തരംതിരിച്ച് നൽകണം. വിലങ്ങാട് കെടുതി നേരിട്ടവർക്കുള്ള സർക്കാർ പിന്തുണയും സമാശ്വാസ പദ്ധതികളും വയനാടിലേതിന് സമാനമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

കൃഷി നശിച്ചവരിലും കൃഷിഭൂമി നശിച്ചവരിലും എത്രപേർ ഇതുസംബന്ധിച്ച് പോർട്ടലിൽ അപേക്ഷ സമർപ്പിച്ചു എന്നതിനെക്കുറിച്ച്

കൃത്യമായ കണക്ക് ലഭ്യമാക്കണം. കാർഷിക പുനരധിവാസ പാക്കേജിനായി പദ്ധതി ഉണ്ടാക്കണം. കന്നുകാലികളെ നഷ്ടപ്പെട്ടവരിൽ

കാലി വളർത്തൽ മുഖ്യതൊഴിലായി സ്വീകരിച്ചവരുടെ എണ്ണവും ചീഫ് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു.

വിലങ്ങാട് ദുരിതബാധിതർക്ക് സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച പണം വിതരണം ചെയ്തുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം അനുവദിക്കാനുള്ള ഉത്തരവ് ഇറങ്ങികഴിഞ്ഞതായും ഇത് ഒന്ന്, രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചു.

വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അവരുടെ നിലവിലെ സ്ഥിതി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ചില വാടക

വീടുകളുടെ ഉടമസ്ഥർ താമസക്കാരോട് ഒഴിഞ്ഞുപോകാൻ പറഞ്ഞതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്നും അവർ പറഞ്ഞു.

ദുരന്തം ബാധിച്ചവരിൽ അർഹരായവർക്ക് സൗജന്യ റേഷൻ വിതരണം തുടരുന്ന കാര്യം പരിശോധിക്കണമെന്നും ജില്ലാ സിവിൽ സപ്ലൈ ഓഫീസർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. നാശം നേരിട്ട പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വാസയോഗ്യമായ മറ്റു വീട് ഉണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടി അവർ നഷ്ടം സംഭവിച്ചവരുടെ പട്ടികയിൽനിന്ന് ഒഴിവായി പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം. ലോണുകൾക്ക് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് പ്രാവർത്തികമാകുന്നില്ലേ എന്ന് പരിശോധിക്കണം. ദുരന്തത്തിൽ നശിച്ച പ്രധാന റോഡുകൾക്ക് പുറമെ ചെറു റോഡുകളുടെ പുനർനിർമാണ കാര്യവും ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ഓർമിപ്പിച്ചു.

വിലങ്ങാട് ഉൾപ്പെടുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്ത വിഷയം ഗൗരവമാണെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സന്ദർഭത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കാൻ പാടില്ലായിരുന്നു.

ഇക്കാര്യം ഉടനടി പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി.


ദുരന്ത ബാധിത പ്രദേശത്ത് നടന്ന ഡ്രോൺ സർവ്വേ റിപ്പോർട്ടുകൾ കോഴിക്കോട് എൻഐടിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും എൻഐടിയുടെ റിപ്പോർട്ടിന് കാക്കുകയാണെന്നും ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതിയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ദുരന്ത ലഘൂകരണ പദ്ധതിയിലേക്ക് പ്രോജക്ടുകൾ വെയ്ക്കാമെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഫണ്ടുകൾ ലഭ്യമാകുമോയെന്ന് അന്വേഷിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Vilangad Chief Secretary arrived, checked, instructed, left… Can anyone get anything?

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories